ഈ പൊന്നുമോന്റെ ചികിത്സയ്ക്ക് കനിവ് തേടുകയാണ് ഈ കുടുംബം

ഉഴമലയ്ക്കൽ: പുതുകുളങ്ങര എലിയാവൂര്‍ കട്ടക്കാല്‍ വീട്ടില്‍ രജീഷ് മായ ദേവി ദമ്പതികളുടെ മകനായ അഭിനവിനു ജനിച്ചത്‌ മുതല്‍ ശ്വാസ തടസം നേരിട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ നടന്ന പരിശോധനയില്‍ വാല്‍വിന് തകരാര്‍ ഡോക്ടർ കണ്ടെത്തിയത്. ഇതിനിടെ കുഞ്ഞിനു അനീമിയ ബാധിച്ചതായും ശ്രദ്ധയില്‍പ്പെട്ടു. മൂന്നുവയസിനിടെ കുഞ്ഞിനു രണ്ടു ശസ്ത്രക്രീയ നടത്തുകയും ചെയ്തുതു. മറ്റു ചികിത്സകള്‍ക്കുമായി ഓട്ടോ ഡ്രൈവര്‍ ആയ രജീഷിന്റെ ഭാര്യയുടെ പേരിൽ കാട്ടാക്കട ഓണംകോട് ഉള്ള സ്ഥലവും, രജീഷിന്റെ സഹോദരിയുടെയും പേരിലെ വീടും വസ്തുവും രണ്ട് സഹകര ബാങ്കിൽ പണയപ്പെടുത്തി. അഭിനവിന്റെ ചികിത്സയ്ക്കൊപ്പം ഭാര്യ മായയുടെ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതലയും രാജീഷിന്റെതാണ് രോഗശയ്യയിലായ ഗോപിനാഥനും (70), ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന ശാന്തകുമാരി (54) ക്കും ഏക ആശ്രയം മകളും ഭര്‍ത്താവുമാണ്. ഇവരുടെ ഉള്‍പ്പടെ ചികിത്സക്കായി വായ്പ എടുത്ത വകയില്‍ പത്തു ലക്ഷത്തോളം രൂപ ഇപ്പോള്‍ ബാധ്യതായി ബാങ്ക് ജപ്തിയിലെക്ക് പോകും എന്ന അവസ്ഥയിലാണ് ഈ നിർദ്ദന കുടുബം. ഇവരുടെ ബുദ്ധിമുട്ട് അറിഞ്ഞു രജീഷിന്റെ മൂത്ത മകന്‍ അര്‍ജുനന്റെ അധ്യാപകരും രജീഷിന്റെ സുഹൃത്തുക്കളും അയല്‍വാസികളും ബന്ധുക്കളും നല്‍കുന്ന സഹായമാണ് ഇവരെ ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നത്. മരുന്നിനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാനും ബാങ്കിലെ ബാധ്യത ഒഴിവാക്കാനും ദൈനദിന ചിലവുകള്‍ക്കുമായി രജീഷിന്റെ ഇപ്പോഴുള്ള തുച്ഛമായ വരുമാനം കൊണ്ട് കൂട്ടിയാല്‍ കൂടില്ല.ഈ കുടുംബത്തിന്റെ നിസാഹായ അവസ്ഥയില്‍ സുമസുള്ളവര്‍ സഹായം എത്തിച്ചാല്‍ രജീഷിനു ഒരു കൈതങ്ങാകും.

അഭിനവിന്റെ അമ്മയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌
MAYADEVI
account number: 67316051756
Ifsc SBIN0070547
ബ്രാഞ്ച് ഉഴമലക്കല്‍

ഫോൺ : 9048090166