കനത്ത മഴയും കാറ്റും : വെഞ്ഞാറമൂട്ടിൽ വീടിന്റെ മേൽക്കൂര പറന്നുപോയി

വെ​ഞ്ഞാ​റ​മൂ​ട്: ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ കാ​റ്റി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ആ​ലി​യാ​ട് വെ​ള്ളാ​ണി​ക്ക​ല്‍ ശ്രീ​നി​ല​യ​ത്തി​ല്‍ മോ​ഹ​ന​ന്‍റെ വീ​ടി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര പ​റ​ന്നുപോ​യി.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ടിനു​ള്ളി​ല്‍ കു​ട്ടി​യ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.ഉ​ച്ച​ക്കു​ശേ​ഷ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യ ക്യ​ഷി​നാ​ശം ഉ​ണ്ടാ​യി. മ​ര​ങ്ങ​ളു​ടെ​ ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞ് വീ​ണ് കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ആ​ല​ന്ത​റ ഗ​വ.​സ്കൂ​ളി​ന് സ​മീ​പം ശ്രീ​ധ​ര​ൻ​മേ​സ്തിരി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് തെ​ങ്ങ് വീ​ണ് വീട് ഭാ​ഗികമായി തകർന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി