ജോയ് വർഗീസിന് ചികിത്സാ ധനസഹായം കൈമാറി

ചിറയിൻകീഴ് : കടുത്ത വൃക്കരോഗബാധിതനും, നിരാലംബനുമായ ജോയ് വർഗ്ഗീസിന് ചികിത്സാ സഹായമായി പ്രകാശ് വെളിവിളാകം (സൗദി അറേബ്യ)11,507 രൂപ ചികിത്സാ ചിലവുകൾക്കായി സൊലേസ് ചാരിറ്റബിൾ ട്രസ്റ്റിനു നൽകി. അദ്ധേഹത്തിനുള്ള ചെക്ക് സൊലേസ് ഭാരവാഹികളായ റോയ്, സുനിൽ, ഷാബു, സുശീൽ കുമാർ, അനിൽ കുമാർ എന്നിവർ കൈമാറി.

ചിറയിൻകീഴിൽ മധ്യവയസ്‌കൻ ചികിത്സാ സഹായം തേടുന്നു, രോഗ ബാധിതനായ ഇദ്ദേഹത്തെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയെന്ന്..