കടയ്ക്കാവൂർ എട്ടാം വാർഡിൽ കർഷകഗ്രാമസഭ നടന്നു

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ കർഷകഗ്രാമസഭ നടന്നു. കടയ്ക്കാവൂർ തെക്കുംഭാഗം എസ് എൻ വി വായനശാലാ ഹാളിൽ വെച്ച് നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പർ സുകുട്ടൻ അധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ലക്ഷ്മി, കൃഷി അസിസ്റ്റൻറ് ഗായത്രി, നിരവധി കർഷകരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.

വരുംനാളുകളിൽ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വേണ്ടിയുള്ള നടപടികളെക്കുറിച്ച് ഗ്രാമസഭയിൽ ചർച്ച നടത്തി. വിവിധ സ്കീമുകളെ കുറിച്ച് കൃഷി ഓഫീസർ വിവരിച്ചു. നിലവിൽ കാർഷിക കൂട്ടായ്മ ഉണ്ടാവേണ്ടതിന്റെ ആവശ്യവും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും സുകുട്ടൻ സംസാരിച്ചു.