കടയ്ക്കാവൂരിൽ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ഭരണ സമിതി

കടയ്ക്കാവൂർ : കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. പട്ടികജാതി വിഭാഗത്തിനു ഭൂരഹിതര്‍ക്ക് വീട് നല്‍കുന്നതിനുളള പദ്ധതി അട്ടിമറിക്കുന്നു, പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നില്ല, ശ്മശാനം സ്ഥാപിക്കുന്നതിനുളള ഫണ്ട് വകമാറ്റി എന്നീ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ഭരണസമതി മുന്നോട്ട് വന്നിരിക്കുന്നത്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് വേണ്ടി മുന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 1 കോടി രൂപ വകയിരിത്തിയിരിക്കുകയാണെന്നും ഇക്കാര്യം മറച്ച് വെച്ചാണ് ഭരണസമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ സുഭാഷ് ഇത്തരം ആരോപണം നടത്തിയതെന്ന്  ഭരണ സമിതി അറിയിച്ചു. യഥാര്‍ത്ഥ സത്യാവസ്ഥ മറച്ച് പഞ്ചായത്തിനെതിരെ ആരോപണം ഉന്നയിച്ച കെ സുബാഷിനെ സിപിഎം ആറ്റിങ്ങല്‍ ഏര്യ കമ്മിറ്റി ആറ് മാസത്തെയ്ക്ക് സസ്‌പെന്റ് ചെയ്തായി അറിയിച്ചു.
പട്ടികജാതി വിഭാഗത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് പദ്ധതിയായ ലൈഫ് പദ്ധതി പ്രകാരം, സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് മിനിമം 50 സെന്റ് ഭൂമി വാങ്ങി അതില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു പദ്ധതി. ഇതിനായി പത്രപ്പരസ്യം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 4 അപേക്ഷകള്‍ പഞ്ചായത്തിന് ലഭിക്കുകയും ചെയ്തു. അപേക്ഷയുടെ സുക്ഷമ പരിശോദനയില്‍ മുന്ന് ഭൂമിയും നിലം നികന്ന് പുരയിമായിയാണ് വില്ലേജ് രേഖകളില്‍ കണ്ടെത്തിയത്. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡത്തില്‍ ഇത്തരം ഭൂമി വാങ്ങി പാടില്ലാത്തതാണ്. ബാക്കിയുളള ഒരു വ്യക്തിയുടെ ഭൂമിയ്ക്ക് ഉടമ സെന്റിന് 1 ലക്ഷം രൂപ ആവിശ്യപ്പെട്ടു. എന്നാല്‍ വില്ലേജ് ഓഫീസറുടെ ഫെയല്‍ വ്യാലു അനുസരിച്ച് സെന്റിന് 15000 രൂപമാത്രമായിരുന്നു. അതുകാരണം ഭൂമിവാങ്ങുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ അരോപണം ഉന്നയിക്കുന്ന വികന സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയല്‍മാന്റെ താല്‍പര്യ പ്രകാരം ഒരു നിലം നികത്തുപുരയിടം വാങ്ങുവാന്‍ ചെയര്‍മാന്‍ പ്ഞ്ചായത്ത് കമ്മിറ്റിയില്‍ സമ്മര്‍ദ്ധം ചെലുത്തി. ഇത് നിയമ വിരദ്ധമായി കണ്ട് ഭരണസമിതി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ ഭരണസമിതിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് മുന്ന് സെന്റ് ഭൂമിയുളളവര്‍ക്ക് ലൈഫ് പദ്ധതിയ്ക്ക് അര്‍ഹരാണെന്ന് ഭരണ സമിതി അറിയിച്ചു.
പഞ്ചായത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് വേണ്ടി 21 ലക്ഷം രൂപ നീ്ക്കിവെച്ചിരുന്നു. ഇതിനായി ഇ ടെണ്ടര്‍ നടപടിയുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട് പോകുന്നതിനിടെയാണ്  കെ സുഭാഷ് മാനുവല്‍ ടെണ്ടര്‍ ചെയ്ത് കരാര്‍ നല്‍കണമെന്ന് ഭരണ സമിതിയെ അറിയിച്ചു. അഞ്ചുലക്ഷത്തിലധികം രൂപയുടെ കരാര്‍ മാനുവല്‍ ടെണ്ടര്‍ വഴി നല്‍കുന്നത് നീയമ വിരുദ്ധമായി കണ്ടെത്തിയ ഭരണസമതി ഇതിനെ എതിര്‍ത്തിരുന്നു. പുതിയ വാര്‍ഷി പദ്ധതിയില്‍ ഇത് പൂര്‍ത്തികരിക്കുമെന്ന് ഭരണസമിതി അറിയിച്ചു.  കടയ്ക്കാവൂര്‍ പഞ്ചായത്ത് നിവാസികളുടെ ചിരകാല ആവിശ്യമായ ഇലക്ട്രിക് ശ്മശാനം ആരംഭിക്കുന്നതിന് നടപടിയുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് മുന്നോട് പോയെങ്കിലും ശ്മശാനം വരുന്നതിനെതിരെ സമീപവാസികളുടെ എതിര്‍പ്പും ഒരു വ്യക്തി കോടതിയില്‍ നിന്ന് വാങ്ങിയ സ്‌റ്റേയുമാണ്  പദ്ധതി നടത്തിപ്പ് തടസമായതെന്ന് ഇവര്‍ അറിയിച്ചു.
കടയ്ക്കാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഉഷകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് കുമാര്‍, ബിന്ദു, രാധികപ്രദീപ്, പ്രകാശ്, ഷീല, എം ഷിജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.