കുരുന്നുകൾ അക്ഷരലോകത്തേക്ക് : കടുവാപ്പള്ളിയിൽ എത്തിയത് 400ഓളം കുട്ടികൾ

കല്ലമ്പലം: പുണ്യങ്ങളുടെ മാസമായ റമദാനിൽ കടുവാപള്ളിയിൽ നാനൂറോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. കടുവാപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം അബൂ റബീഹ് സദഖത്തുള്ള ബാഖവി, കെ.ടി.സി.ടി മദ്രസ സദർ മുഅല്ലിം ഇബ്രാഹിംകുട്ടി ബാഖവി, അസിസ്റ്റന്റ്‌ ഇമാം അൻസാരി ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ചടങ്ങുകൾക്ക് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീ൯, ജനറൽ സെക്രട്ടറി റഹീം, കോളേജ് ചെയർമാ൯ എം.എസ്. ഷെഫീർ, ഇർഷാദ് ബാഖവി, ഷാജഹാ൯, എം. അബ്ദുൽ മനാഫ്, മുഹമ്മദ്‌ ഷെഫീഖ്, സജീർ ഊന്നുങ്കൽ, കടുവയിൽ അബുബക്കർ മൗലവി, എച്ച്.എ൯. നസീം മന്നാനി, ബാസിത് മന്നാനി തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം വിശ്വാസി സംഗമവും പ്രാർഥനാ സമ്മേളനവും നടന്നു. അബൂറബീഹ് സദഖത്തുള്ള ബാഖവി നേതൃത്വം നൽകി.