പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിക്ക് കളിയരങ്ങ് നാടൻകലാ പഠനകേന്ദ്രത്തിന്റെ ആദരവ്

പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയെ കളിയരങ്ങ് നാടൻകലാ പഠനകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു.ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം സ്ഥാനം പ്രതീക്ഷയാണ് നേടിയത്.മികച്ച വിജയം നേടിയ പ്രതീക്ഷയെ കവി രാധാകൃഷണൻ കുന്നുംപുറം പൊന്നാടയണിയിച്ചു. പുതിയ തലമുറയുടെ പരിശ്രമങ്ങളിലാണ് നാടിന്റെ ഭാവികാലം രൂപം കൊള്ളുന്നത്. അതിനാൽ വിദ്യാഭ്യാസ കാലഘട്ടം ഒരു വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രധാനപ്പെട്ട കാലയളവാണെന്നദ്ദേഹം പറഞ്ഞു. കളിയരങ്ങ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഉദയൻ അപ്പൂസ് അധ്യക്ഷനായി. അച്ചു, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.