കല്ലമ്പലത്ത് ഗ്യാസ് അടുപ്പിൽ നിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു

കല്ലമ്പലം : കല്ലമ്പലത്ത് ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ചു. കല്ലമ്പലം മാവിൻമൂട് പോങ്ങിൽ സുരേഷ് കുമാറിന്റെ ഭാര്യ ജയകുമാരി (48) ആണ് മരിച്ചത്. പുലർച്ചെ നാലുമണിക്ക് അടുക്കളയിൽ അമ്മയുടെ നിലവിളി കേട്ട് മകൾ കാർത്തിക ഓടിയെത്തിയപ്പോഴാണ് ശരീരം മുഴവൻ തീ പടർന്ന നിലയിൽ ജയകുമാരിയെ കണ്ടത്. തുടർന്ന് കാർത്തിക ബഹളം വെച്ച് നാട്ടുകാരെ കൂട്ടി. പരിസരവാസികൾ ഓടിയെത്തി വെള്ളമെഴിച്ച് തീ കെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ഉടൻ തന്നെ മെഡിക്കൾ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുക്കളയിൽ രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധം നിലനിന്നിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കേസെടുത്തു.