കണിയാപുരം ഗവ.യു.പി സ്കൂളിൽ ‘”പിറന്നാളിനൊരു പനിനീർ പൂവ് “

കണിയാപുരം ഗവ.യു.പി സ്കൂളിൽ ‘”പിറന്നാളിനൊരു പനിനീർ പൂവ് “എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിന് പനിനീർ ചെടിയും ചെടിച്ചട്ടിയും സ്കൂളിലേക്ക് സമ്മാനമായി നൽകുന്ന പരിപാടിയാണിത്. സ്കൂളിലെ ‘സൗഗന്ധികം’ പനിനീർ തോട്ടത്തിൽ അത് കുട്ടികളുടെ പേര് എഴുതി വർഷം മുഴുവനും സൗരഭ്യം പരത്തുന്നു.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ 1 D യിലെ ജിൽഫർ ഓറ ഹെഡ്മിസ്ട്രസ്
പുഷ്ക്കലാമ്മാൾ ടീച്ചർക്ക് പനിനീർ ചെടി നൽകി നിർവ്വഹിച്ചു.
അദ്ധ്യാപകരായ ശാന്താറാം, അമീർ.എം,വിജയ്,മേരിഗ്ലാനറ്റ്, നസീമാ ബീവി, സാജിദ, മനോജ്,രാജി തുടങ്ങിയവർ പന്കെടുത്തു.സീഡ് കോർഡിനേറ്ററും ക്ലബ്ബ് അംഗങ്ങളും സംബന്ധിച്ചു.