പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കണിയാപുരം ഗവ.യു.പി.സ്കൂളിൽ പ്രവേശനോത്സവം

കണിയാപുരം :പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കണിയാപുരം ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടന്നു.ഒന്നാം ക്ലാസിൽ പുതുതായി നൂറ്റിമുപ്പതോളം കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്‌. സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടിയ വിദ്യാലയമായ കണിയാപുരം ഗവ.യു.പി.സ്കൂൾ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയമെന്ന ഖ്യാതി ഈ വർഷവും നിലനിർത്തുകയുണ്ടായി. പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുനിത, മെമ്പർമാരായ കൃഷ്ണൻ, എൻ.പ്രഭ, ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ, നസീമാ ബീവി, ശാന്തറാം, സാജിദ, പിറ്റിഎ പ്രസിഡൻ്റ് ഷിറാസ്, എം.അമീർ, ബീനു, സരിത തുടങ്ങിയവർ സംബന്ധിച്ചു.

നവാഗതരായ കുട്ടികളെ അക്ഷര കിരീടവും മാലയും അണിയിച്ചുള്ള വരവേൽക്കൽ, മൺചെരാതുകൾ തെളിയിക്കൽ, പ്രവേശനോത്സവഗാനാലാപനം, മധുരം നൽകൽ, കൂട്ടുകാർക്ക് സമ്മാനപ്പൊതി വിതരണം, കാൻവാസിൽ വർണം വിതറൽ, അറിവ് മരം നടൽ തുടങ്ങിയ നിരവധി പരിപാടികൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടന്നു.അധ്യാപകർ,
പി റ്റി എ, എസ്.എം.സി, എം.പി‌.റ്റി.എ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.