മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ കുവൈറ്റ് കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പങ്കാളിയായി

കണിയാപുരം : കാരുണ്യ പ്രവർത്തനങ്ങളിലൂടെ സംഘടന പ്രവർത്തനങ്ങൾ ശാക്തികരിക്കാനുള്ള ചിറയിൻകീഴ് മണ്ഡലം മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ കുവൈറ്റ് കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പങ്കാളിയായി.

കണിയാപുരം അണക്കപ്പിള്ള സൗത്തിൽ കുവൈറ്റ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സഹായങ്ങൾ വിതരണം ചെയ്തു,
കുവൈറ്റ് കെ.എം സി സി തിരുവനന്തപുരം ജില്ല പ്രസിഡന്റ്പ്ര ഹക്കീം അഴിക്കോട് അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. KSA ഹലീം ഉദ്ഘാടനം ചെയ്തു. കുവൈറ്റ്, കെ.എം സി.സി ട്രഷറർ നവാസ് മൗലവി, വൈ: പ്രസിഡന്റ് നിസ്സാം ബിമാപള്ളി, പ്രോഗ്രാം കോ ഓർസിനേറ്റർ അഷറഫ് കണിയാപുരം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ചാന്നാങ്കര എം പി കുഞ്ഞ്,മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്എം അഷറഫ് ഹക്കിം ജീ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, വൈ. പ്രസിഡൻറ് എം.എസ് കമാലുദ്ദീൻ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, ബ്രാഞ്ച് മുസ് ലിം ലീഗ് ഭാരവാഹികളായ മൺസൂർ ഗസ്സാലി, നിയാസ് അണക്കപ്പിള്ള, ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡന്റ് നസീമ കബീർ എന്നിവർ പങ്കെടുത്തു. കുവൈറ്റ് കെ.എം സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ചെയർമാൻ നസീർ ഖാന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രവർത്തനങ്ങൾ.

ചിത്രം – കുവൈറ്റ് കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കണിയാപുരത്ത് നടത്തിയ കാരുണ്യ സംഗമം