പ്രവേശനോത്സവ ദിനത്തിൽ കീഴാറ്റിങ്ങൽ ബി.വി.യു.പി.എസ്സിന് സ്കൂൾ ബസ്

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ ബി.വി.യു.പി.എസ്സിൽ പ്രവേശനോത്സവവും സ്കൂൾ ബസ്സിന്റെ ഉദ്ഘാടനവും ജൈവ വൈവിദ്യപാർക്കിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വിലാസിനി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. തൃദീപ് കുമാർ സ്വാഗതവും സ്കൂൾ എച്ച്.എം ശ്രീകുമാർ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ ആർ. പ്രകാശ്, രാധിക, ദേവ് ഉഷകുമാരി, പി.ടിഎ പ്രസിഡന്റ് അനിൽകുമാർ, എച്ച്.എംസി ചെയർമാൻ സുരേഷ് കുമാർ, മുൻ വാർഡ് മെമ്പർ ശ്രീകല, സുർജിത്ത്, സാറാ ഉമ്മാൾ റ്റീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കരാട്ടെ ദേശിയ മത്സരത്തിൽ കേരളത്തെ പ്രതിനിധികരിച്ച് മൂന്നാം സ്ഥാനം നേടിയ ബി.വി.യു.പിഎസ്സി ലെ വിദ്യാർത്ഥിനി ഫിദയ്ക് എംഎൽഎ പാരിതോഷികം നൽകി. പ്രവാസി മലയാളികളായ കെ. ജയചന്ദ്രൻ നായർ കെജി വിദ്യാർത്ഥികൾക്ക് കസേരയും സന്തോഷ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ബാഗും കുടയും ഡിവൈഎഫ്ഐ പ്രവർത്തകർ നോട്ടുബുക്കും മധുര പലഹാരങ്ങളും നൽകി. ജൈവവൈവിദ്യപാർക്ക് നിർമ്മിക്കുന്നതിന് സ്കൂളിലെ മുൻ അദ്ധ്യാപിക സാറാ ഉമ്മാളും മക്കളും ചേർന്ന് 30000 രൂപ സംഭാവന നൽകുകയുണ്ടായി.