മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം ആരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ ചിറയിൻകീഴ് ബ്ലോക്ക് ഓഫീസ് ഉപരോധിച്ചു

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് ഓഫീസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലി നോക്കുന്ന സുബി സുകുമാരന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിരന്തരം അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെതിരെയും, ഓഫീസിലെ മറ്റ് ജീവനക്കാർക്കെതിരെ ബിഡിഒ വിഷ്ണു മോഹൻ ദേവ് സ്വീകരിക്കുന്ന ദുർനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേരള എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫീസ് ഉപരോധം സംഘടിപ്പിച്ചു. ഉപരോധ സമരം സംസ്ഥാന സെക്രട്ടറി എ പി സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജോൺ കെ സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി.എൽ രാജേഷ് കമൽ, ജില്ലാ ഭാരവാഹികളായ സി.ഷാജി, റ്റി.എസ് നിസാം, ബി സജിമോൻ, എം ഷാബു ജാൻ, എസ് ശ്രീജിത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ്. സജീദ്, അണ്ടൂർക്കോണം മുബാറക്ക്, മധു എം പുതുമന, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ശ്രീഹർഷദേവ് ആർ, അനിൽകുമാർ, പി.ജി പ്രദീപ്, ശിഹാബുദ്ദീൻ.എം, സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.