കേരള സഹൃദയവേദി നോട്ട് ബുക്ക് വിതരണം നടത്തി

പെരുമാതുറ : കേരള സഹൃദയവേദിയുടെ 555 -ാമത് പരിപാടിയായ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യമായി നൽക്കുന്ന നോട്ട് ബുക്ക് വിതരണങ്ങളുടെ ജില്ലാതല ഉദ്ഘാടന സമ്മേളനം പെരുമാതുറ ഗവ എൽ പി സ്കൂളിൽ നടന്നു.

ഇരുനൂറോളം കുട്ടികൾക്ക് സമ്മേളനത്തിൽ നോട്ട് ബുക്ക് വിതരണം ചെയ്തു .

സമ്മേളനം വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു . കണിയാപുരം ഹലീം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സഫീർ, എ.പി. മിസ് വർ,എം.എസ് കമാലുദ്ദീൻ, എസ്.എം അഷ്റഫ് നവാസ് മാടൻവിള, അൻസർ പെരുമാതുറ ,ഒറ്റപന ഷാജഹാൻ, സുനിൽ, നാസർ അധ്യാപകരായ ജയകുമാർ , രാജേശ്വരി, പ്രേമ, പ്രസന്ന, നസീമ, ജീന എന്നീവർ സംബന്ധിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ് രാജേഷ് സ്വാഗതവും സിസ്റ്റർ മേരി ബർത്തലോമിയ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.