കിളിമാനൂർ കൊട്ടാരത്തിന് സമീപത്തെ അയ്യപ്പൻകാവ് കുളം നാശത്തിൽ

കിളിമാനൂർ: കിളിമാനൂര്‍ കൊട്ടാരത്തിന്റെ പരദേവതയായ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തിലെ ആറാട്ടിനും ആചാരാനുഷ്ഠാനങ്ങൾക്കും ഉപയോഗിച്ചിരുന്ന കിളിമാനൂർ പഞ്ചായത്തിൽ കിളിമാനൂർ കൊട്ടാരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന അയ്യപ്പൻകാവ് കുളം കാടുകയറി നശിക്കുന്നു. കുളിക്കും തേവാരത്തിനുമൊക്കെ കെട്ടിയിരുന്ന കുളിക്കടവും പടിക്കെട്ടുമൊക്കെ തകര്‍ന്നടിഞ്ഞ നിലയിലാണ്. മഴക്കാലത്ത്‌ ഒലിച്ചു വന്ന ചെളിയും മണ്ണും എല്ലാംകൂടി കുളം മൂടി. കുളത്തില്‍ മരങ്ങളും കാട്ടുചെടികളും വളര്‍ന്നതോടെ കുളം കാടായി മാറി.