കിളിമാനൂർ പഞ്ചായത്ത്‌ ഐ.എസ്.ഒ പ്രഖ്യാപനം ജൂൺ 30ന്

കിളിമാനൂർ : കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്‌ കുറഞ്ഞ സമയത്തിനുള്ളില്‍ ജനങ്ങൾക്ക് സേവനം എത്തിച്ചുനല്‍കി അന്തര്‍ദേശീയ സാക്ഷ്യപ്രതമായ ഐ.എസ്‌.ഒ അംഗീകാരത്തിന്‌ അര്‍ഹത നേടി. പഞ്ചായത്തിന്റെ ഐ.എസ്‌.ഒ പ്രഖ്യാപനം ജൂണ്‍ 30ന് വൈകുന്നേരം 5 മണിക്ക്‌ വനം വന്യജീവി, മുഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും.

തദവസരത്തില്‍ കിളിമാനൂര്‍ പഞ്ചായത്ത്‌
പരിധിയിലുള്ള എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും, വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച
വിദ്യാര്‍ത്ഥികളെയും ആറ്റിങ്ങല്‍
എം.പി അഡ്വ. അടൂര്‍ പ്രകാശ്‌ അനുമോദിക്കും. ആറ്റിങ്ങണ്‍ എം.എല്‍.എ അഡ്വ ബി.സത്യന്‍ അദ്ധ്യക്ഷ വഹിക്കുന്ന യോഗത്തിൽ കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.രാജലക്ഷ്മി അമ്മാൾ സ്വാഗതം ആശംസിക്കും. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി മുഖ്യപ്രഭാഷണം നടത്തും. ശ്രീജ ഷൈജുദേവ്, ഡി സ്മിത, എ. ദേവദാസ്, എൽ. ബിന്ദു, എസ്‌. ലിസി, എസ്.എസ് സിനി, ജെ മാലതിയമ്മ, എസ്‌. സനു, എ ബിന്ദു, എം. വേണുഗോപാൽ, എസ്‌ ഷാജുമോൾ, കെ. രവി, ജെ സജികുമാർ, ബി. എസ്‌ റജി, ബീന വേണുഗോപാൽ, എൻ ലുപിത, എസ്‌ അനിത, കെ. എസ്‌ ലില്ലിക്കുട്ടി തുടങ്ങിയവർ സംസാരിക്കും. സി.ഡി.എസ്‌ ചെയർപേഴ്സൺ മാലതി പ്രഭാകരൻ കൃതജ്ഞത രേഖപ്പെടുത്തും.