ക്ഷീരസമ്പർക്ക പരിപാടിയും ക്ഷീര കർഷകരെ ആദരിക്കലും

കുറ്റിച്ചൽ : കുറ്റിച്ചൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട് ക്ഷീരവികസന വകുപ്പ് നടത്തുന്ന ക്ഷീരസമ്പർക്ക പരിപാടി കുറ്റിച്ചൽ ക്ഷീരസംഘം ഓഫീസിൽ വച്ച് സംഘം പ്രസിഡന്റ് കെ.രാജാമണി യുടെ അദ്ധ്യക്ഷതയിൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കൂടാതെ കർഷകരെയും ആദരിക്കുകയും ചെക്ക് വിതരണോദ്ഘാടനം നടത്തി. തുടർന്ന് റിവോൾവിംഗ് ഫണ്ട് ബ്ലോക്ക് മെമ്പർ എ.മിനി നിർവ്വഹിച്ചു. വാർഡ് മെമ്പർ കൊച്ചു നാണു ആശംസകൾ നേർന്നു. സമ്പർക്ക പരിപാടികളുടെ പദ്ധതി വിശദീകരണം വെള്ളനാട് ക്ഷീര വികസന വകുപ്പ് സി.ഇ.ഒ വി.കെ.ശ്രീലേഖ നിർവ്വഹിച്ചു.