കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന വീഡിയോ : സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലമ്പലം ഭാഗത്ത് വെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു.  ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല റൂട്ടിൽ ഓടുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്സിലെ ഡ്രൈവർ ആണ് ഫോൺ ഉപയോഗിക്കുന്നത്. ബസ് നിർത്തി ഇട്ട ശേഷവും ബസ് മുന്നോട്ട് നീങ്ങുമ്പോഴും ഡ്രൈവറുടെ ചെവിയിൽ ഫോൺ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഇത്തരത്തിൽ ബസ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന അധികൃതർ ഇതൊന്നും കാണുന്നില്ലേ എന്നുള്ള ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.