പ്രണയ വിവാഹത്തിനൊടുവിൽ കൊലപാതക ശ്രമം, കൊല്ലപ്പെട്ടത് ഭാര്യമാതാവ് : നഗരൂരിൽ സംഭവിച്ചത്…

നഗരൂർ:​ പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികൾക്കിടയിൽ കുടുംബ പ്രശനം കൊല്ലാനുളള പകയായി മാറിയപ്പോൾ ജീവൻ നൽകിയത് യുവതിയുടെ അമ്മ. കഴിഞ്ഞ ദിവസം രാത്രി നാഗരൂരിലാണ് എല്ലാവരെയും ഞെട്ടിച്ച അരുംകൊല നടന്നത്. നഗ​രൂ​ർ​ ​വെ​ള്ളം​കൊള്ളി​ ​ഗേ​റ്റു​മു​ക്ക് ​കു​ന്നി​ൽ​വീ​ട്ടി​ൽ​ ​വ​സു​മ​തിയാണ്​ ​(65​) മരുമകന്റെ കുത്തേറ്റു മരിച്ചത്.​ ​കുത്തേറ്റ മ​ക​ൾ​ ​സ​തി​ ​(30​)​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ​തി​യു​ടെ​ ​ഭ​ർ​ത്താ​വ് ​സ​ന്തോ​ഷ് ​(35​)​ ​ഇ​രു​വ​രെ​യും​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​കു​ത്തി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​ശേ​ഷം​ ​ഇ​യാ​ൾ​ ​ര​ക്ഷ​പ്പെ​ട്ടു.​

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്:

പ്രണയിച്ചു വിവാഹം കഴിച്ച സന്തോഷും സതിയും ഇടക്കാലത്തായി പരസ്പരം തർക്കത്തിലായി. സതി ആരെയോ ഫോണിൽ വിളിക്കുന്നെന്ന് ആരോപിച്ച് സന്തോഷ്‌ വഴക്കിടുമായിരുന്നു. ഒടുവിൽ വലിയ പ്രശ്നമായി മാറിയപ്പോൾ സതി നഗരൂർ പോലീസിൽ പരാതി നൽകി. പോലീസ് ഇരുവരെയും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ സന്തോഷിനോട് ഇനി സതിയുടെ വീട്ടിലേക്ക് പോകരുതെന്നും പോലീസ് താക്കീത് നൽകി. തുടർന്ന് സതി വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം സന്തോഷ്‌ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും സന്തോഷ്‌ സതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതിയാണ് വസുമതി. വസുമതിക്കും കുത്തേറ്റു. ഇരുവർക്കും വയറ്റിലും കയ്യിലുമൊക്കെ കുത്തേറ്റു. കുത്തേറ്റ ഇരുവരെയും കിടന്ന് നിലവിളിച്ചപ്പോൾ അയൽക്കാർ ഓടിയെത്തി നോക്കുമ്പോൾ രണ്ടുപേരും രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഇതിനിടയിൽ സന്തോഷ്‌ ഓടി രക്ഷപ്പെട്ടു. തുടർന്ന് അവിടെ എത്തിയ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോകുംവഴി 108 ആംബുലൻസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ വസുമതി മരണപ്പെട്ടു. സതി ആശുപത്രിയിൽ ചികിത്സയിലാണ്. സന്തോഷിനും സതിക്കും രണ്ടു മക്കളുണ്ട്. സന്തോഷിനു വേണ്ടി വിവിധ പോലീസ് സ്റ്റേഷനുകൾ ശക്തമായ അന്വേഷണം നടത്തി വരുന്നു