മണമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചു

മണമ്പൂർ : മണമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചു. മണമ്പൂർ മണമുക്കൽ മഠത്തിൽ സജീവ് കുമാറിന്റെയും ഗൗരി പ്രിയയുടെയും മകൾ കീർത്തന (11) ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആലംകോട് തൊട്ടിക്കല്ലു ലവ് ഡെയ്ൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.