‘കുഞ്ഞോമനകൾക്ക് ബാഗും കുടയും’ പഞ്ചായത്തുതല ഉദ്ഘാടനം

മണമ്പൂർ : മണമ്പൂർ പഞ്ചായത്തും ഗൾഫ്‌ വ്യവസായി ആറ്റിങ്ങൽ സൗപർണികയിൽ അനിൽലാലും സംയുക്തമായി നടപ്പാക്കുന്ന കുഞ്ഞോമനകൾക്ക് ബാഗും കുടയും പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മണമ്പൂർ പഞ്ചായത്തിലെ ഭാസ്‌കർ കോളനി അംഗൻവാടിയിൽ ബ്ലോക്ക്‌ പഞ്ചായത്തംഗം ഡോ.പി.ജെ. നഹാസ് നിർവഹിച്ചു. വാർഡ്‌ മെമ്പർ ആർ. ജയ അദ്ധ്യക്ഷയായി. മണമ്പൂർ പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് അനിൽലാൽ പറഞ്ഞു. എ.ആർ. പവിത്ര൯, ജി. വത്സലകുമാരി, ടി. ഗിരിജാകുമാരി, മണിലാൽ, വിലാസിനി, നിത്യ, സജിത്, സുനിൽ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.