മംഗലപുരത്ത് ആറു സ്കൂളിൽ പ്രഭാതഭക്ഷണം

സംസ്ഥാന സർക്കാരിന്റെ പൊതുവുദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ആറു സ്‌കൂളുകൾക്ക് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു. നിലവിൽ വി. ശശി എം. എൽ. എ യുടെ അടുപ്പം പദ്ധതിയിൽ കേരളത്തിനു മാതൃകയായി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും പ്രഭാതഭക്ഷണപരിപാടി സ്‌പോൺസർഷിപ് വഴി നടപ്പാക്കിയത് സർക്കാർ സംസ്ഥാനമാകെ ആ മാതൃക ഏറ്റെടുക്കുകയായിരുന്നു. വാർഷിക പദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും ഇത് ഇപ്പോൾ ഏറ്റെടുത്തുരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഇടവിളാകം സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ സി. പി സിന്ധു, വി. അജികുമാർ, എം. എസ്. ഉദയകുമാരി, എസ്. ആർ. കവിത, തങ്കച്ചി ജഗന്നിവാസൻ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഹെഡ്‌മിസ്‌ട്രസ്‌ എൽ. രേണുക, പള്ളിപ്പുറം ജയകുമാർ, പി ടി എ പ്രസിഡന്റ് അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.