Search
Close this search box.

വർക്കലയിൽ മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധന: മുന്നൂറോളം കേസുകൾ, ആറ് ലക്ഷത്തോളം രൂപ പിഴ ചുമത്തി

eiSUW3022493

 

വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന പ്രത്യേക പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിയിൽ. രൂപമാറ്റം വരുത്തിയ വാഹനങ്ങളും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും, ഇൻഷുറൻസ് ഇല്ലാത്തതും ആയ വാഹനങ്ങളാണ് പിടിയിലായതിൽ അധികവും. ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം ആർ ടി ഓ ഇൻഫൊർമെന്റിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ ടി ഓ സാജന്റെ നിർദ്ദേശത്തേതുടർന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ കരൻ്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകൾ ആണ് വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയത് .ഹെൽമറ്റ് ധരിക്കാത്തവരും ട്രിപ്പിൾ യാത്രികരും നമ്പർ പ്ലേറ്റ് പതിക്കാത്തവരും അപകടകരമായി വാഹനമോടിച്ചവരും പിടിയിലായി. ഇരുചക്രവാഹന സുരക്ഷ മുൻനിർത്തി നടന്ന പ്രത്യേക പരിശോധനയിൽ മുന്നൂറോളം കേസുകൾ എടുക്കുകയും ആറ് ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ, വർക്കല സബ് ആർ.ടി ഒളദ്യോഗസ്ഥരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!