സങ്കടങ്ങൾ മറന്ന് പഠിച്ചു ഒന്നാം റാങ്ക് നേടിയ ശരണ്യയെ അടൂർ പ്രകാശ് എംപി വീട്ടിലെത്തി അഭിനന്ദിച്ചു

പുളിമാത്ത് : ദുരിതങ്ങൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് നേടിയ പുളിമാത്ത് പഞ്ചായത്തിൽ കൊടുവഴന്നൂർ തോട്ടവാരം ശരണ്യഭവനിൽ ഷീജയുടെ മകൾ ശരണ്യയെ ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ ബി.എ ഹിന്ദി പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടിയത്.

9 വർഷങ്ങൾക്ക് മുമ്പ് പിതാവ് സുരേഷ് കരൾ സംബന്ധമായ അസുഖത്തെതുടർന്ന് മരണപ്പെട്ടതോടെ കുടുംബം അനാഥമായി. വിദ്യാർത്ഥികളായ ശരണ്യയെയും, സഹോദരൻ അഖിലേഷിനെയും പശുവളർത്തലിലൂടെ ലഭിച്ച തുച്ഛവരുമാനത്തിലാണ് മാതാവ് ഷീജ കുടുംബം പുലർന്നത്. ശരണ്യയും മാതാവിനെ സഹായിച്ചിരുന്നു. കൂടാതെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ശരണ്യ വരുമാനം കണ്ടെത്തിയിരുന്നു.
എംപി മധുരം നൽകിയും പൊന്നാട അണിയിച്ചും ആദരവ് നൽകി. രാഷ്ട്രീയ നേതാക്കളും, നാട്ടുകാരും സന്തോഷത്തിൽ പങ്കു ചേർന്നു.