“നന്മ”കാരുണ്യ പദ്ധതിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഈവനിംഗും അവാർഡ്ദാനവും നടന്നു

വർക്കല : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കല പുത്തൻചന്ത യൂണിറ്റ് “നന്മ”കാരുണ്യ പദ്ധതിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഈവനിംഗും അവാർഡ്ദാനവും പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും നടന്നു. ചടങ്ങിൽ മികച്ച അധ്യാപകനായി സംസ്ഥാന അവാർഡ് നേടിയ കെ.കെ. സജീവൻ (H.M.ഗവ.എച്ച്.എസ്.എസ് ഞെക്കാട്) സാറിനെയും ആദരിച്ചു. വർക്കല എംഎൽഎ അഡ്വ വി ജോയ് ഉദ്‌ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കല പുത്തൻചന്ത യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ, മറ്റു നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.