നാവായിക്കുളത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

നാവായിക്കുളം : കല്ലമ്പലം പാരിപ്പള്ളി റൂട്ടിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ദേവരാജനാണ് മരിച്ചത് . അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ. ഇന്ന് രാവിലെ 7 മണി കഴിഞ്ഞാണ് അപകടം. ആലപ്പുഴയിൽ നിന്ന് ബാലരാമപുരത്തേയ്ക്ക് വരുകയായിരുന്ന ബൈക്കും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. സുരേന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.