നെടുമങ്ങാട് നഗരത്തിൽ മാലിന്യക്കൂമ്പാരം: ആരോട് പറയാൻ, ആര് കേൾക്കാൻ !

നെടുമങ്ങാട് :നെടുമങ്ങാട് എസ്.ബി.ടിയ്ക്ക് സമീപം റവന്യൂ ട്ടവറിൽ പോകുന്ന വഴിയിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലെയും ഭക്ഷണ ശാലകളിലെയും മാലിന്യമാണ് ഇവിടെ കൊണ്ടു തള്ളുന്നത്. ഇതുമൂലം വഴിയാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്കൂൾ കുട്ടികൾ മഴയായാൽ ഇതിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലത്തിൽ ചവിട്ടിയാണ് നടക്കുന്നത്. റവന്യൂ ടവറിലെ ദിനംപ്രതി വർദ്ധിച്ചു വരുന്ന ജനത്തിരക്കും വാഹനങ്ങളുടെ തിരക്കും ജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. അതിന് പരിഹാരമായിട്ടാണ് യാത്രക്കാർ ഈയൊരു ചെറിയ വഴി ഉപയോഗിക്കുന്നത്. എന്നാൽ ഇതിപ്പോൾ അതിനേക്കാൾ വലിയ വെല്ലുവിളിയായി മാറി. ഈ ചെറിയ വഴി നടക്കാനുള്ള പാതയാക്കിയാക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും. മുൻസിപ്പാലിറ്റി ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.