നെടുമങ്ങാട് നഗരസഭ  ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നത് ഇന്ന് (ജൂൺ 14) മുതൽ 

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നത് ജൂൺ 14 മുതൽ ജൂൺ 25വരെ.

ജൂൺ 14,15 തീയതികളിൽ വലിയമല കമ്മ്യൂണിറ്റി ഹാൾ,ദേശസേവിനി ഗ്രന്ഥശാലയിലും,ജൂൺ 16,17 തീയതികളിൽ കമ്മ്യൂണിറ്റി ഹാൾ മന്നൂർക്കോണം, കർഷക സഹായി ഗ്രന്ഥശാല മുക്കോല, ജൂൺ 18,19 തീയതികളിൽ കണ്ണാറംകൊട് കമ്മ്യൂണിറ്റി ഹാൾ, ചിന്ത സാംസ്ക്കാരിക വേദി കുശർകോട്,ജൂൺ 20,21തീയതികളിൽ പുലിപ്പാറ തേവരുകുഴി ക്ലബ് മന്ദിരം,മണ്ഡപത്തിൻവിള കമ്മ്യൂണിറ്റി ഹാൾ പഴകുറ്റി, ജൂൺ 22,23 തീയതികളിൽ കരിപ്പൂര് ഗവ:എച്ച്.എസ്, പൂവത്തൂർ എൽ.പി.എസ്, ജൂൺ 24,25 തീയതികളിൽ ഗവ :ബോയ്സ് എച്ച്.എസ് മഞ്ച,തൊട്ടുമുക്ക്‌ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ആണ് നടക്കുന്നത്. ജൂൺ 14 മുതൽ സ്ഥിരം റജിസ്ട്രേഷൻ ക്യാമ്പ് പ്രവർത്തിക്കുന്നതാണ്.കാർഡ് പുതുക്കി ലഭിക്കുന്നതിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആധാർ കാർഡ് ,റേഷൻ കാർഡ്, എന്നിവയും 50 രൂപയുമായി കുടുംബാംഗങ്ങളിൽ ഒരാൾ എത്തണമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.