നെടുവേലി ഗവ.ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ റാലി

വെമ്പായം: ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി സ്കൂൾ ‘ ലഹരി മരണമാണ് ‘ എന്ന സന്ദേശമുയർത്തി റാലി സംഘടിപ്പിച്ചു. വട്ടപ്പാറ സി.ഐ ബിജുലാൽ റാലി ഫളാഗ് ഓഫ് ചെയ്തു. നെടുവേലി മുതൽ കന്യാകുളങ്ങര ജംഗ്ഷൻ വരെ കുട്ടികൾ സന്ദേശ ബോർഡുകളുമായി സഞ്ചരിച്ചു.സ്റ്റുഡന്റ് പോലീസും പരിസ്ഥിതി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.