ഞെക്കാട് സ്കൂളിലെ ലൈബ്രറിയും  വായനാ മാസാചരണവും ഉദ്ഘാടനം ചെയ്തു

ഒറ്റൂർ  :ഞെക്കാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാ മാസാചരണത്തിന് തുടക്കമായി. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനത്തോടെയാണ് വായനാ മാസാചരണത്തിനു തുടക്കം കുറിച്ചത് . പ്രശസ്ത കവിയും സ്കൂളിലെ പൂർവ്വാധ്യാപകനുമായ  പ്രൊഫസർ കുമ്മിൾ സുകുമാരൻ നവീകരിച്ച  ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൻ്റെ സാമൂഹികധാരയിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കയത്  വായനയുടെ മഹത്വമാണെന്ന്  അദ്ദേഹം ഉദ്‌ഘാടനത്തോടനുബന്ധിച്ച് സംസാരിച്ചു . സാഹിത്യകാരനും  സ്കൂളിലെ പൂർവ അധ്യാപകനുമായ എ വി ബാഹുലേയൻ വായന മാസാചരണം ഉദ്ഘാടനം ചെയതു.

പുസ്തകാസ്വാദനം, സാഹിത്യ ശില്പശാല, പതിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്, വായന ആപ്തവാക്യങ്ങൾ കണ്ടെത്തൽ, സാഹിത്യ രചനാ മത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, ഗ്രന്ഥശാലാ സന്ദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വായനാ മാസത്തിൽ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.

സാഹിത്യ രംഗത്തെ പ്രശസ്തരും പൂർവ്വാധ്യാപകരുമായ കുമിൾ സുകുമാരനേയും എ വി ബാഹുലേയനേയും ചടങ്ങിൽ ആദരിച്ചു.

ഹെഡ്മാസ്റ്റർ കെ.കെ.സജീവ്, പിടിഎ പ്രസിഡണ്ട് ഷാജികുമാർ,  ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആർ പി ദിലീപ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം ആർ മധു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുമ എസ് , എസ് എം സി ചെയർമാൻ പ്രമീള ചന്ദ്രൻ , സ്റ്റാഫ്  സെക്രട്ടറി ഗോപകുമാർ, ഉല്ലാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.