എൻ.എസ്.എസ് കരയോഗം വാർഷികം നടന്നു

ഇലകമൺ: ഇലകമൺ എൻ.എസ്.എസ് 1392-ാം നമ്പർ കരയോഗം വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.സുധി അധ്യക്ഷനായി.

താലൂക്ക് വൈസ് പ്രസിഡന്റ് ജി.ഹരിദാസൻനായർ, എൻ.എസ്.എസ്. അസിസ്റ്റന്റ് രജിസ്ട്രാർ ജി.സുരേന്ദ്രൻപിള്ള, പ്രതിനിധിസഭാംഗങ്ങളായ ഡി.രാധാകൃഷ്ണക്കുറുപ്പ്, ഡോ.സി.എസ്.ഷൈജുമോൻ, താലൂക്ക് കമ്മിറ്റിയംഗങ്ങളായ എസ്.ആർ.ജയചന്ദ്രൻ, പി.പ്രതീഷ്‌കുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ വി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ബി.ബി.എ. എൽ.എൽ.ബി.ക്ക്‌ ഒന്നാം റാങ്ക് നേടിയ അപർണ എസ്.കുറുപ്പ്, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു