പാലച്ചിറ ജംഗ്ഷൻ ക്യാമറ നിരീക്ഷണത്തിൽ

പാലച്ചിറ: പാലച്ചിറ ജംഗ്ഷനിൽ സഹൃദയാ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. സ്വിച്ച്ഓൺ കർമം വർക്കല എസ്.ഐ. ജി.എസ്.ശ്യാംജി നിർവഹിച്ചു. സമ്മേളനം ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ബദറുദീൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം എസ്.എം.ഇർഫാൻ, അസോസിയേഷൻ സെക്രട്ടറി സി.കൃഷ്ണൻകുട്ടി, എം.മുഹമ്മദ്‌സാലി, കെ.രഘുനാഥ്, ഓമനക്കുട്ടൻ, പാലച്ചിറ അൻസാരി, എച്ച്.സിദ്ദിഖ് എന്നിവർ സംസാരിച്ചു