പനവൂരിൽ വൃദ്ധജനങ്ങള്‍ക്കുള്ള കണ്ണട വിതരണം

പനവൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന വയോസൌഹൃദ ഗ്രാമം പദ്ധതുയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള വയോജനക്ലബ്ബുകളില്‍ അംഗങ്ങളായ 375 വൃദ്ധജനങ്ങള്‍ക്കുള്ള കണ്ണട വിതരണം അഡ്വ.ഡി.കെ.മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എസ്.വി,കിഷോര്‍ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്‍റ് എസ്.മിനി സ്വാഗതം പറഞ്ഞു.ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഷാജഹാന്‍,ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ ജി.റ്റി,അനീഷ്,പി,സുഷ,ജനപ്രതിനിധികളായ ജെ.ലേഖ, സുനിത വി.,ആര്‍.സി.രതീഷ്,മൊട്ടക്കാവ് രാജന്‍,സുലോചന,പി,കെ രാജേന്ദ്രന്‍,വി.എസ്,സജീവ്കുമാര്‍,പനവൂര്‍ ഷറഫ്,ഒ.കലാകുമാരി,കെ.അംബിക,പനവൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കലാഫീസര്‍ ഡോ.പ്രീത എസ്,ആര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍ ജെ.എസ് എന്നിവര്‍ പങ്കെടുത്തു.വയോജനങ്ങളുടെ ശാരീരിക-മാനസീക പരിരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിവരുന്ന പരിപാടിയുടെ ഭാഗമായാണ് കണ്ണടകള്‍ വിതരണം ചെയ്തത്.