“ഇത്തവണയും ഫിസിയോതെറാപ്പിസ്റ്റുകൾ  കാടിന്റെ മക്കൾക്ക് പഠനോപകരണങ്ങളുമായി എത്തി”.

തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ വനപ്രദേശത്തിലെ എല്ലാ വിദ്യാർത്ഥികൾക്കുമാണ് കേരള അസ്സോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡിനേഷൻ (കെ.എ.പി.സി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂർ വാലിപ്പാറ ഉറവ് സംസ്ക്കാരിക നിലയത്തിൽ വെച്ച് പഠനോപകരണ വിതരണം ചെയ്തത് . അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. കെ.എ.പി.സി ജില്ലാ പ്രസിഡൻറ് വിനോദ് കണ്ടല അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ. ലെനിൻ സ്വാഗതവും സന്തോഷ് നന്ദിയും രേഖപ്പെടുത്തി കെ.എ.പി.സി ജില്ലാ ട്രഷറർ രാജേഷ് ആർ എച്ച് ,പ്രബിൻ പി നായർ, നോവിൻ സാവിയോ ജിനോ അലക്സ് ,ആര്യ, ചൈത്ര, റിൻസി, അജിത്ത്, ബിജു, നാരായണൻ, സുകു തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും കെ.എ.പി.സി ഇവിടെത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. ഈ വർഷം കോട്ടൂർ വനമേഖല പ്രദേശത്തെ 150 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.