ടാർ മിക്സിംഗ് പ്ലാൻറ്; പൂവച്ചലിൽ സമരം വീണ്ടും ശക്തമാകുന്നു

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പൊന്നെടുത്ത കുഴി വാർഡിലെ ഇറയംകോട് കേന്ദ്രമാക്കി അനധികൃതമായി നിർമ്മിക്കുന്ന ടാർ മിക്സിംഗ് പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്ലാന്‍റ് വന്നാൽ പ്രകൃതിക്കും ജനങ്ങൾക്കും ഗുരുതരമായ ദോഷമുണ്ടാകുമെന്ന് കാണിച്ചാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിനിറങ്ങിയത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് സ്വകാര്യ കമ്പനി ടാർ മിക്സിംഗ് പ്ലാൻറ്നായി സ്ഥലം കരാറടിസ്ഥാനത്തിൽ എടുത്തത്. ഇരുന്നൂറു മീറ്റർ ചുറ്റളവിൽ അംഗൻവാടി, സ്വകാര്യ കോളേജ്, ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ആയിരത്തിഅഞ്ചോറോളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഇടത്താണ് പ്ലാൻറ് സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റടുത്തവർ ചെടി കൃഷിക്കും മറ്റു അനുബന്ധ കൃഷിക്കും ആണെന്നാണ് നാട്ടുകാരോട് ഇവർ പറഞ്ഞിരുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞ് ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുകയും ചെയ്‌തു. തുടർന്ന് സമീപവാസികൾ വിവരം തിരക്കിയപ്പോൾ മഴവെള്ളം സംഭരിക്കാനെന്നാണ് പറയുകയും ഉണ്ടായി. നാട്ടുകാരുടെ തുടർ അന്വേക്ഷണത്തിലാണ് ടാർ മിക്സിംഗ് കമ്പനിയാണ് വരുന്നതെന്നും അറിയുന്നത് തുടർന്നാണ് നാട്ടുകാർ സമരപരിപാടികളുമായി രംഗത്ത് എത്തുന്നത്. ഇതിനിടെ കമ്പനിക്കാർ ചിലരുമായി കൂട്ട് പിടിച്ചു പണം വാഗ്‌ദാനം ചെയ്ത് സമരം തകർക്കാനും ശ്രമം നടന്നതായി ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ പ്ലാന്റിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും ഇത് വെറും പ്രഹസനമാണെന്നും നാട്ടുകാര്‍ പറയുന്നു. അതെ സമയം സ്ഥലം നലകിയതിൽ നിയമപരമായ തെറ്റില്ലെന്നാണ് സ്ഥല ഉടമ പറയുന്നത്. എന്നാൽ യുഡിഎഫ് – എൽഡിഎഫ് നേതൃത്വം പ്ലാന്റിനെതിരെ പ്രതിക്ഷേധത്തിലാണ്. വർഷങ്ങൾക്കു മുൻപ് സ്വാതന്ത്ര്യ സമര സേനാനിക്കു കൃഷിക്കായി നൽകിയ ഭൂമിയാണ് എന്നും മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സർക്കാരിന് വസ്തു ഏറ്റെടുക്കാൻ അധികാരം ഉണ്ടെന്നും സ്വാതന്ത്ര്യ സമര സേനാനിക്കു കൃഷിക്കായി നൽകിയ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലാനിരിക്കെയാണ് ഉടമ സ്വകാര്യ വ്യക്തിക്ക് നൽകിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും വകുപ്പ് മന്ത്രിയും, കളക്റ്ററും സമരസമിതിയുടെ പരാതികളിൽ റിപ്പോർട്ട് അവശ്യപ്പെട്ടിരിക്കെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എത്തിയത് അനധികൃതമായി ആരംഭിക്കുന്ന ടാർ മിക്സിംഗ് കമ്പനിക്ക് അനുമതി നൽകാൻ എത്തി എന്നാരോപിച്ച് ഉദ്യോഗസ്ഥരെ സമരസമിതിയും നാട്ടുകാരും തടയുകയും ഉണ്ടായി. സമരം തൂടങ്ങുന്ന സമയത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതകുമാരി, സി.പി.ഐയുടെ നേതാക്കൾ, കെ.പി.സി. സി. ജനറൽ സെക്രട്ടറി അഡ്വ. ശരത് ചന്ദ്ര പ്രസാദ്‌, ശബരിനാഥൻ എം. എൽ. എ എന്നിവർ സ്ഥലം സന്ദർശിച്ചു. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ പ്രധാന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകൾ എടുത്ത വൻകിട കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത് എന്നും നാട്ടുകാർ പറയുന്നു. കൂടതെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഗവ.ഹൈസ്‌കൂള്‍, യു പി സ്‌കൂളുകൾ, ആയുര്‍വേദ ആശുപത്രി, ഗ്രാമ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. പ്ലാന്റില്‍ നിന്നുള്ള പുക കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഭാരവാഹികള്‍ ആരോപിച്ചു. വികസനത്തിന് എതിരല്ലെന്നും എന്നാല്‍ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഹാനികരമാകുന്നതിന് കൂട്ടു നില്‍ക്കില്ലെന്നും ഇവര്‍ പറഞ്ഞു. അതെ സമയം നിർമ്മാണ പ്രവർത്തനങ്ങളുമായി ഇവർ വീണ്ടും മുന്നോട്ടു വരികെയാണെങ്കിൽ വിളപ്പിൽ ശാലയിലെ സമരം നടത്തിയത് പോലെ മുന്നോട്ട് പോകും എന്ന് നാട്ടുകാരും ആക്ഷൻ കൗൺസിൽ അംഗംങ്ങളും പറഞ്ഞു.