വായനാവാരം ഉദ്ഘാടനം ചെയ്തു.

പൂവച്ചൽ : കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പുതുവായിൽ നാരായണപണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് വായനാവാരത്തിന്റെ ഉദ്ഘാടനം പൂവച്ചൽ യു.പി.എസ്സിൽ യുവ സാഹിത്യകാരി കോട്ടൂർ ആരതി നിർവഹിച്ചു . മദര്‍ പി റ്റി എ പ്രസിഡന്റ് പ്രവീണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയര്‍ അസിസ്റ്റന്റ് ലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍ നന്ദിയും അറിയിച്ചു. പി റ്റി എ പ്രസിഡന്റ് ജി ഒ ഷാജി ,എസ് എം സി ചെയർമാൻ നാസറുദീൻ ,ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് , വിദ്യരംഗം കലാസാഹിത്യവേദി കൺവീനർ ജയശ്രീ എന്നിവർ സംസാരിച്ചു . വായനാവാരത്തിന്റെ ഭാഗമായി പോസ്റ്റര്‍ നിർമാണം , സാഹിത്യകാരനുമായി സംവാദം, വായനാപതിപ്പ് നിർമാണം , വായന മത്സരം , കാവ്യകേളി ,ലൈബ്രറി സന്ദര്‍ശനം ,സാഹിത്യ ക്വിസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികൾ സംഘടിപ്പിച്ചു.