പുളിമാത്ത് എൽ.പി.എസിനെ ഐ.എസ്.ഒ നേടിയെടുക്കാൻ പ്രയത്നിച്ച ഹെഡ്മിസ്ട്രസ് സചേത ടീച്ചറെ ആദരിച്ചു

പുളിമാത്ത്: പുളിമാത്ത് എൽ.പി.എസിനെ ഐ.എസ്.ഒ. നേടിയെടുത്ത് മികവിന്റെ നിറവിലെത്തിക്കാൻ പ്രയത്നിച്ച ഹെഡ്മിസ്ട്രസ് സചേത ടീച്ചറെ പുളിമാത്ത് ഗ്രാമ പഞ്ചായത്തും, പൂർവ വിദ്യാത്ഥികളും ചേർന്ന് ആദരിച്ചു. അനുമോദന സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടീച്ചറിന് പഞ്ചായത്തിന്റെ വകയായി ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു അദ്ധ്യക്ഷനായി. വി. ബിനു വത്സലകുമാർ, ജയകുമാർ എന്നിവർ പങ്കെടുത്തു. സ്കൂളിനെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ പ്രയത്നിച്ച് അത് നേടി തരുകയും അതു വഴി നാടിന്റെയും സ്കൂളിന്റെയും യശസ്സുയർത്തിയ ടീച്ചറുടെ പ്രവർത്തനം മാതൃകാപരമാണന്ന് എം.എൽ.എ.അഭിപ്രായപ്പെട്ടു.