മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി റോഡുവശങ്ങൾ..

വെട്ടുറോഡ് ചന്തവിള റോഡിൽ ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ അതിർത്തി ഭാഗത്ത് വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യവും, ഇറച്ചി വേസ്റ്റ്, വീടുകളിൽ നിന്നുള്ള മാലിന്യം തുടങ്ങി എല്ലാം ഇവിടെയുണ്ട്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ്. അതുകാരണം ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പള്ളിയിൽ പോകുന്നവർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എല്ലാത്തിലും ഉപരി തെരുവ് നായ ഭീതിയിലാണ് ഇതുവഴി ജനങ്ങൾ കടന്നുപോകുന്നത്. ഇവിടെ സമീപത്ത് കോഴിക്കടയിൽ സിസിടീവി ക്യാമറ ഉണ്ടെന്നും അത് പരിശോധിച്ചാൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കഴിയുമെന്നും യാത്രക്കാർ പറയുന്നു.