സ്കൂൾ ബസ്സുകളുടെ ഫ്ളാഗ്ഓഫും 200 ജംഗ്ഷനുകളില്‍ എംഎൽഎ ലൈറ്റുകളുടെ വിതരണോദ്ഘാടനവും

വർക്കല: വിദ്യാദിശ വർക്കല മണ്ഡലം പദ്ധതിയുടെ രണ്ടാംഘട്ടമായി ആറ് സ്കൂളുകൾക്ക് ബസ് നൽകുന്ന ചടങ്ങും എം.എൽ.എ ലൈറ്റ് പദ്ധതിയും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.വെൺകുളം ഗവ. എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാൻ വി.രഞ്ജിത്ത്, ഇടവ ഗ്രാമപഞ്ചായ് പ്രസിഡന്റ് സുനിത എസ് ബാബു, വൈസ് പ്രസിഡന്റ് ഹർഷാദ്സാബു, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം, വർക്കല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.ബാലിക്, പി.സി.ബാബു,സിന്ധു എഫ് കലാം, അഡ്വ. ജി.എസ്.മെർളി, എസ്.അനിത, വി.ബൈജു, ജെ.ശശാങ്കൻ, എസ്.രാജീവ്, കെ.രഘുനാഥൻ, ഇ.എം.റഷീദ് തുടങ്ങിയവർ സംസാരിച്ചു. വെൺകുളം എൽ.പി.എസ് ഹെഡ്മാസ്റ്റർ പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു. വർക്കല മണ്ഡലത്തിലെ 200 ജംഗ്ഷനുകളിൽ എം.എൽ.എ ലൈറ്ര് പദ്ധതി പ്രകാരം 100വാട്ട്സ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.