ശിവഗിരി സർക്യൂട്ട് തുക വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി – അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനുള്ള മറുപടി

വര്‍ക്കല: അനുമതിയായെങ്കിലും ശിവഗിരി സര്‍ക്യൂട്ട് തുക വിതരണം ചെയ്തിട്ടില്ലെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്സിങ് പട്ടേല്‍ പറഞ്ഞു. ഇതു സംബന്ധിച്ച ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശ് ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. നേരത്തെ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത് വലിയ വിവാദമായിരുന്നു.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതെന്ന വാദവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ശിവഗിരി മഠത്തിനു പുറമേ ചെമ്പഴന്തി ഗുരുകുലം,കുന്നുംപാറ,അരുവിപ്പുറം എന്നീ കേന്ദ്രങ്ങളുടെ വികസനത്തിനായി 69.47 കോടി രൂപ അനുവദിച്ചെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നത്. ശിവഗിരി മഹാസമാധിയിലേക്കുള്ള വഴിയുടെ ഇരുവശത്തും ലാന്‍ഡ്സ്കേപ്പിങ്,സൗര പ്ലാന്‍റ് ,സീവേജ പ്ലാന്‍റ്,കെട്ടിടങ്ങള്‍ എല്ലാം പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു