പ്ലാക്കീഴ് സോമശേഖരൻനായർ മെമ്മോറിയൽ ലൈബ്രറിയിൽ പ്രതിഭാസംഗമം

കോലിയക്കോട്, പ്ലാക്കീഴ് സോമശേഖരൻനായർ മെമ്മോറിയൽ ലൈബ്രറിയിൽ പ്രതിഭാസംഗമം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പി.എസ്.സി.സെക്രട്ടറിയേറ്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആതിര എസ്.ആറിനെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. വായനാ മാസാചരണത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എം.എസ്.മധു അദ്ധ്യക്ഷനായി.ബി.ഗോപകുമാർ, സത്യബാലൻപിള്ള എന്നിവർ സംസാരിച്ചു.