എസ്‌.ആർ ഓട്ടോ ഫ്രണ്ട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം ഡോ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എസ്ആർ ഓട്ടോ സുഹൃത്തുക്കളുടെ കൂട്ടായ്മയായ എസ്‌.ആർ ഓട്ടോ ഫ്രണ്ട്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം ഇന്ന് അമർ ഹോസ്പിറ്റൽ എം. ഡി ഡോ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് വാർഷികത്തോട് അനുബന്ധിച്ച് ഗവ എൽഎംഎസ്‌ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയ ഗ്രൂപ്പ്‌ മെമ്പർ ശ്രീകുമാറിന്റെ മകൻ ഗോകുൽ എസ്പിക്ക് സ്നേഹോപഹാരവും നൽകി. ഇന്ന് ഉച്ചയ്ക്ക് പൂവണത്തുംമൂട് പൊന്നൂസ് വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് അന്നദാന വിതരണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആവേശം പകരുന്ന വാർഷിക പരിപാടിയിൽ ഓട്ടോ സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു.