മാനവസന്ദേശം പകർന്ന് ‘സുകൃതം’ ഇഫ്ത്താർ സംഗമവും സഹായവിതരണവും

അമ്പലംമുക്ക് അഴീക്കോടൻ സാംസ്‌കാരികകേന്ദ്രം സംഘടിപ്പിച്ച ‘സുകൃതം’ ഇഫ്ത്താർ സംഗമവും സഹായവിതരണവും മാനവസന്ദേശമായി മാറി. അമ്പലംമുക്ക് കവലയിൽ പ്രത്യേകം ഊട്ടുപുരയും പന്തലുമൊരുക്കിയാണ് ഇഫ്ത്താർ വിരുന്നും സാംസ്‌കാരികയോഗവും സംഘടിപ്പിച്ചത്.ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ അധ്യക്ഷനായി. നടൻ കിഷോർ മുഖ്യാതിഥിയായി. ആത്മീയ പണ്ഡിതനായ ഉവൈസ് അമാനി റംസാൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പ്രതിഭകളെ ആദരിക്കലും സഹായവിതരണവും നടത്തി. എസ്.ആർ.ദിലീപ്, എ.എ.റഹീം, കീഴായിക്കോണം സോമൻ, വിഭു പിരപ്പൻകോട്, ദേവദാസ്, ശ്രീരാഗ്, പ്രവീൺ, ദീപു, അജിത്ത് എന്നിവർ സംസാരിച്ചു.റംസാൻ കിറ്റ് വിതരണം, നിർധനരോഗികൾക്ക് ചികിത്സാസഹായവിതരണം, എ പ്ലസ് ജേതാക്കൾക്ക് ആദരവ്, കുട്ടികൾക്ക് പഠനക്കിറ്റ് വിതരണം എന്നിവയും നടന്നു.