അന്താരാഷ്ട്ര യോഗ ദിനം നാളെ, ആറ്റിങ്ങലിൽ 3 ദിവസത്തെ സൗജന്യ യോഗ പരിശീലനം…

ആറ്റിങ്ങൽ : ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ 3 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടക്കുന്നു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കെ. എൻ. എസ്‌ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സൂര്യ യോഗ സെന്റർ ആണ് 21, 22, 23 ജൂൺ തീയതികളിൽ സൗജന്യ യോഗ പരിശീലനം നൽകുന്നത്. വർഷങ്ങളായി ആറ്റിങ്ങലിൽ യോഗ പരിശീലിപ്പിച്ചു വരുകയാണ് സൂര്യ യോഗ സെന്റർ. സൗജന്യ പരിശീലനം നടക്കുന്ന സമയം ഇങ്ങനെ –

ജൂൺ 21: രാവിലെ 6 മുതൽ 7 വരെയും വൈകുന്നേരം 5:30 മുതൽ 8:30 വരെയും

ജൂൺ 22: രാവിലെ 6 മുതൽ 8 വരെയും വൈകുന്നേരം 5:30 മുതൽ 8:30 വരെയും

ജൂൺ 23: രാവിലെ 8 മുതൽ 10 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് :
8078400811, 8078410811