പ്രളയ ദുരന്തത്തിന്റെ കണ്ണീരൊപ്പാൻ ഒപ്പം ചേർന്ന സ്വയംവര മലയാളി ഹീറോസിനെ ആദരിച്ചു

കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് കഴിഞ്ഞ വർഷം നടന്നത്. വെള്ളത്തിൽ മുങ്ങിയ നാട്ടിൽ ജനങ്ങൾ ജീവനും പിടിച്ച് കഴിഞ്ഞത് ദുരിതാശ്വാസ ക്യാമ്പുകളിൽ. വിവിധ സംഘടനങ്ങളും വ്യക്തികളും ജാതി മത രാഷ്ട്രീയ ഭേദമന്യേ പരസ്പരം കൈകോർത്തു കൊണ്ട് വലിയ ദുരന്തത്തെ നേരിട്ടു. അത്തരം പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന സ്വയംവര മലയാളി ഹീറോസിനെ ആദരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് നാടിന്റെ ദുരിതത്തിൽ കൈത്താങ്ങായി നിന്ന സ്വയംവര മലയാളി ഹീറോസിനെ ജൂൺ 9 ന് നടന്ന ആത്മ ജനറൽ ബോഡിയിൽ വെച്ചാണ് ആദരിച്ചത്. ഒരു കൂട്ടം കലാകാരൻമാരുടെ സംഘടനയായ സ്വയംവര മലയാളി ഹീറോസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ മുന്നിലാണ്.