ടാർ മിക്സിംഗ് കമ്പനിക്ക് അനുമതി നൽകാൻ എത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം

പൂവച്ചൽ : പൂവച്ചൽ ഗ്രമപഞ്ചായത്തിലെ കാപ്പിക്കാട്, ഇറയംകോട് പുതുതായി തുടങ്ങുന്ന ടാർ മിക്സിംഗ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ അനുമതിക്കായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.

രാവിലെ എത്തിയ ഉദ്യോഗസ്ഥരോട് പ്രദേശത്ത് യൂണിറ്റ്സ്ഥാപിക്കുന്നതിലെ എതിർപ്പ് നാട്ടുകാർ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചക്കൊടുവിൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം മാത്രമേ എടുക്കൂ എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ പ്രദേശവാസികളും സമരക്കാരും പിൻമാറി.

കമ്പനി തുടങ്ങുന്ന ഭൂമി സ്വാതന്ത്ര്യ സമര സേനാനികൾക്ക് കൃഷിക്കായി നൽകിയിട്ടുള്ളതും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ വസ്തു തിരിച്ച് പിടിക്കാൻ കളക്ടർക്ക് അധികാര മുണ്ടായിരിക്കെയാണ് ടാർ മിക്സിംഗ് കമ്പനി തുടങ്ങാനായി നൽകിയത്. ഗ്രാമപഞ്ചായത്ത് സ്റേറാപ് മെമ്മോ നൽകിയിരിക്കെയാണ്. അതെ സമയം റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടർക്ക് പഞ്ചായത്ത് റിപ്പോർട്ട് നൽകി. ഇതൊക്കെ നിലനിൽക്കെയാണ് കമ്പനി ഉടമകളുടെ ഒത്തശയോടെ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ എത്തി അനുമതി നൽകാനുള്ള നടപടിയുമായി മുന്നോട്ടു എത്തിയത് എന്ന് സമരക്കാർ പറഞ്ഞു.

സമരസമിതി നേതാക്കളായ കട്ടയ്ക്കോട് തങ്കച്ചൻ, ലാലു, ബഷീർ കുഞ്ഞ്, ഷഫീക്ക്, മെമ്പർമാരായ, ജി.ഓ ഷാജി, മിനി, ജെ.ബാലസ്, സുശീല, നസീമ, ഹലീമ, ആബിതാ ബീവി, പീതാംബരൻ, തുടങ്ങിയവർ പങ്കെടുത്തു.