തട്ടത്തുമലയിൽ റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ കാറിടിച്ചു

തട്ടത്തുമല: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. പാലോട് പച്ച സ്വദേശി ശശിധരൻ നായർക്കാണ് (59) പരിക്കുപറ്റിയത്. ഇന്നലെ രാത്രി 10 ന് സംസ്ഥാന പാതയിൽ തട്ടത്തുമല വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന കാർ ഇയാളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ശശിധരൻ നായരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.