ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു, തിരുവനന്തപുരത്ത് പിബി നൂഹ് ഐ.എ.എസ്‌

വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിനെ തിരുവനന്തപുരത്ത് നിയമിച്ചു. കെ. ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. കൊല്ലം കളക്ടറായി എസ്. ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറായി ടിവി സുഭാഷ് നിയമിതനായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.