വാർഷികാഘോഷ നിറവിൽ തോന്നയ്ക്കൽ സാരംഗി റസിഡന്റ്സ് അസോസിയേഷൻ

തോന്നയ്ക്കൽ സാരംഗി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പോത്തൻകോട് ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ ,തോന്നയ്ക്കൽ ജയചന്ദ്രൻ ,പകൽ ക്കുറി വിശ്വൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.തങ്കപ്പൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.എസ്.വിനോദ് മണി സ്വാഗതവും ഖജാൻജി എ, എം.സുധീർ കൃതഞ്ജതയും പറഞ്ഞു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. മുതിർന്ന അംഗങ്ങളെയും മുൻകാല അദ്ധ്യാപകരേയും ആദരിച്ചു.രണ്ട് ദിവസമായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാകായിക മൽസരങ്ങൾ നടന്നു.