ടാങ്കർ ലോറിയിലെത്തി തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

പൂവച്ചൽ : പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍പ്പെട്ട കൈതക്കോണം തോട്ടില്‍ കക്കൂസ്‌ മാലിന്യം തള്ളി. ടാങ്കര്‍ ലോറിയിലാണ്‌ കക്കൂസ്‌ മാലിന്യം ഒഴുക്കിയത്‌. ഇതുവഴി പോയ നാട്ടുകാര്‍ക്ക്‌ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ്‌ തോട്ടില്‍ കക്കൂസ്‌ മാലിന്യം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കാട്ടാക്കട പോലീസിനെയും ആരോഗ്യ വകുപ്പ്‌ അധികൃതരെയും അറിയിച്ചു.

പഞ്ചായത്ത്‌ അധികൃതര്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സ്‌ഥലത്ത്‌ ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറി. നഗരത്തില്‍ നിന്നുമാണ്‌ കക്കൂസ്‌ മാലിന്യം ഇവിടേയ്‌ക്ക് നിക്ഷേപിച്ചതെന്നാണ്‌ പറയുന്നത്‌. നാട്ടുകാര്‍ തന്നെ നടത്തിയ പരിശോധനയില്‍ സമീപത്തെ സുരക്ഷാ കാമറ യില്‍ മാലിന്യം ഒഴുക്കന്‍ എത്തിയ ടാങ്കറിന്റെ ദൃശ്യം കണ്ടെത്തി.
കൈതകോണം ഭാഗത്തു ഒഴുക്കിയ മാലിന്യം കിലോമീറ്ററുകള്‍ കഴിഞ്ഞു എത്തിയിരുന്നു. കാട്ടാക്കട പട്ടണത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കാട്ടാക്കട പോലീസ്‌ പറഞ്ഞു.